പുത്തൻ സഞ്ചാരപാതകളിൽ സുജിത് ഭക്തൻ

0
Inspiring entrepreneur stories

തൻ്റെ  ഏറ്റവും പുതിയ ട്രാവൽ വ്‌ളോഗ്ഗിൽ മലേഷ്യൻ  രുചികൾക്കു പ്രസിദ്ധമായ ബുക്കിത് ബിങ്ത്താൻ  സ്ട്രീറ്റിൽ ക്യാമറയുമായി അലയുന്ന സുജിത് ഭക്തനെ കാണാം.

വിവിധയിനം രുചികൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ ചിലതു രുചിച്ചു നോക്കുന്നുമുണ്ട് സുജിത്.

മനോഹരമായ ആ സായാഹ്നത്തിന്റെ ഭംഗി ഒട്ടും ചോരാതെ അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തുന്നതു കാണാം. 

ഒരു എഞ്ചിനീയർ ആകേണ്ടിയിരുന്ന അദ്ദേഹം എങ്ങനെ ഒരു ഇൻഫ്ലുവെൻഷ്വൽ ബ്ലോഗ്ഗെറായി? സുജിത് ഭക്തൻ തന്റെ രസകരമായ കഥ നിങ്ങളുമായി പങ്കുവെക്കുന്നു. 

ബ്ലോഗിങ്ങ് – തുടക്കം

Inspiring entrepreneur stories

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്താണ് ബ്ലോഗിങ്ങിനെ കുറിച്ചറിയുന്നതും അതിനോട് താത്പര്യം തോന്നുന്നതും.  അവിടെയുണ്ടായിരുന്ന ചില മലയാളo ബ്ലോഗർമാരിലൂടെ ബ്ലോഗ്ഗിഗിന്റെ വിശാലമായ സാധ്യതകളെ കുറിച്ചറിഞ്ഞു .

“പക്ഷെ ബ്ലോഗ്ഗിങ്ങിലൂടെ വരുമാനമുണ്ടാക്കണമെങ്കിൽ സ്പെഷ്യലൈസേഷൻ  ആവശ്യമായിരുന്നു. അതിനാൽ ഒരു പ്രത്യക വിഷയത്തെക്കുറിച്ചു ബ്ലോഗെഴുതാൻ തീരുമാനിച്ചു.  അങ്ങനെയാണ് കെ എസ ആർ ടി സി ബസുകളെക്കുറിച്ചു യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്ന ആനവണ്ടി എന്ന ബ്ലോഗ് തുടങ്ങുന്നത്,” സുജിത് പറയുന്നു.

കെ എസ്  ആർ ടി സിയിൽ നിന്നു കോപ്പിറൈറ് വാങ്ങിയാണ് ബസ് വിവരങ്ങൾ ബ്ലോഗിൽ നൽകിയത്. അതുകൊണ്ടുതന്നെ വിശ്വാസ്യതയും ഉറപ്പുവരുത്താനായി. രണ്ടു വർഷംകൊണ്ടു ആനവണ്ടി ബ്ലോഗ്ഗിൽ നിന്ന് വരുമാനമുണ്ടായി . ഇപ്പോൾ കേരളത്തിലെ എല്ലാ  കെ എസ് ആർ ടി സി ബസുകളുടെയും വിവരങ്ങളടങ്ങുന്ന ഒരു വെബ്‌സൈറ്റായി ആനവണ്ടി മാറി.

മലയാളം  ബ്ലോഗിങ്ങ് സാധ്യതകൾ  

ഇന്ന് ഫേസ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്കു വേണ്ടത് പ്രാദേശിക ഭാഷകളിലുള്ള കണ്ടെന്റ്  ആണ് എങ്കിൽ മാത്രമെ അവർക്കു പ്രാദേശിക പരസ്യങ്ങൾ വഴി വരുമാനമുണ്ടാക്കാൻ കഴിയുകയുള്ളു. അതുകൊണ്ടു അവർ പ്രാദേശിക ഭാഷകളിലുള്ള കണ്ടെന്റ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെയാണ് മലയാളം ബ്ലോഗിന്റെ സാധ്യതകൾ നമ്മുക്ക് മുന്നിൽ തുറന്നു കിടക്കുന്നത് .

എന്തുകൊണ്ട് വീഡിയോ ബ്ലോഗ്(വ്‌ളോഗ് )?

Inspiring entrepreneur stories

“ആയിരം വാക്കുകളുള്ള ഒരു ബ്ലോഗിന്റെ ആശയം കേവലം രണ്ടു മിനുട്ടുള്ള വീഡിയോയിലൂടെ നമ്മുക്ക് സംവദിക്കാൻ കഴിയും. അതാണ് വ്‌ളോഗിന്റെ  ഗുണം.

“ഇന്ത്യയിൽ  ഇന്റർനെറ്റ് വിപ്ലവമുണ്ടായത് ജിയോയുടെ വരവോടു കൂടിയാണ് എന്നാണ് എന്റെ നിരീക്ഷണം. അതോടെ എല്ലാവര്ക്കും ഇന്റർനെറ്റ് വളരെ കുറഞ്ഞ നിരക്കിൽ  ലഭ്യമായി. ഇപ്പോൾ കൂടുതൽ ആളുകൾ യൂട്യൂബ് വീഡിയോകൾ കാണുന്നു.” സുജിത് പറയുന്നു.

കോളേജ് പഠനം കഴിഞ്ഞു സുജിത് നേരെ കടന്നുചെന്ന ബ്ലോഗ്ഗിങ്ളിലേക്കാണ്. ആരുടെ കീഴിലും ഇതുവരെ സുജിത് ജോലി ജോലി ചെയ്തിട്ടില്ല.

“സ്വാഭാവികമായും വീട്ടുകാർക്ക് ആശങ്കകളുണ്ടായിരുന്നു. പലരും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ ഞാൻ പിന്മാറിയില്ല. ആദ്യ മൂന്ന് വർഷങ്ങൾ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. അതിനു ശേഷമാണ് വരുമാനം ഉണ്ടാക്കിത്തുടങ്ങിയത്,” സുജിത് ഓർക്കുന്നു.

വരുമാനമുണ്ടാകാൻ  തുടങ്ങിയപ്പോൾ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആശങ്കകളൊഴിഞ്ഞു. പക്ഷെ സമൂഹത്തിൽ ഒരു ബ്ലോഗ്ഗറെക്കാൾ വില മാസ ശമ്പളം വാങ്ങുന്നവർക്കാണെന്നു  സുജിത് കരുതുന്നു.

ബ്ലോഗ്ഗിങ്ങിലെ പുതുവഴികൾ തേടിയുള്ള യാത്രയാണ് ഒരു വീഡിയോ ബ്ലോഗിങ്ങ് പ്ലാറ്റഫോം തുടങ്ങാൻ സുജിത്തിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ്  Tech Travel Eat  തുടങ്ങിയത്. യാത്രകളെക്കൂടാതെ പുതിയ സാങ്കേതികവിദ്യയും ഹോട്ടലുകളും ഈ സംരംഭത്തിലൂടെ  സുജിത് തൻറെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.

വളരെ പെട്ടെന്നു തന്നെ Tech Travel Eat  വലിയ ഹിറ്റായി. ഇപ്പൊ ഒരുപാടു ഒരുപാട് സ്‌പോൺസർമാർ സുജിത്തിനെ തേടി വരുന്നു.

“കഴിഞ്ഞ മലേഷ്യൻ ട്രിപ്പ് സ്പോൺസർ ചെയ്തത്  കേരളത്തിലെ ഒരു പ്രമുഖ ട്രാവൽ ഏജൻസിയായിരുന്നു. ഇപ്പോൾ യാത്രകൾ ചെയ്യാനായി എനിക്കവർ പണം തരുന്നു. അതല്ലേ എന്നെപോലുള്ളവർക്കു കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം?” സുജിത് ചോദിക്കുന്നു.

എന്നാൽ ഇപ്പൊൾ  ബ്ലോഗർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗൂഗിൾ ആഡ്‌സെൻസ് വരുമാനത്തിൽ വന്ന ഇടിവാണെന്നു സുജിത് ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടു നല്ല ട്രാഫിക്ക് ഉള്ള പേജുകൾ  വഴിയല്ലാതെ ബ്ലോഗിങ്ങ് വഴി വരുമാനം കണ്ടെത്തുക പ്രയാസമാണ്.

വലിയ സ്ഥാപനങ്ങളുടെ പി ആർ ഏജൻസികൾ ഡൽഹിയിലും മുംബൈയിലുമൊക്കെ ആയതിനാൽ   കേരളത്തിലുള്ള വീഡിയോ ബ്ലോഗർമാർക്ക് സ്പോൺസർമാരെ കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന്  സുജിത് പറയുന്നു.

വീഡിയോ ബ്ലോഗിങ്ങ് – ശ്രദ്ധിക്കേണ്ടത്  എന്തെല്ലാം?

Inspiring entrepreneur -EOI Spotlight

യൂട്യൂബിൽ ട്രെൻഡിങ് ടോപ്പിക്ക് ഫോളോ ചെയ്തു ഒരിക്കലും വീഡിയോ ഉണ്ടാക്കരുത്.

“അതൊരു നല്ല രീതിയല്ല. ഒറിജിനൽ കണ്ടെന്റ്  ആണ് യൂട്യൂബിന് ആവശ്യം. അതുകൊണ്ടു നന്നായി എഫേർട് എടുത്തു വീഡിയോ ചെയ്യുക.ഒരിക്കലും തെറ്റായ വിവരങ്ങൾ പങ്കുവെക്കരുത്. സാങ്കേതിക കാര്യങ്ങളിലും അതീവശ്രദ്ധ ചെലുത്തണം . നിങ്ങൾക്കു ഏറ്റവും ഇഷ്ടപെട്ട ഒരു വിഷയം തിരഞ്ഞെടുക്കുക. അതിനെ കുറിച്ച് വ്‌ളോഗ്  ഉണ്ടാക്കുക. ഇതാണ് ഏറ്റവും നല്ല രീതി,” സുജിത് പറയുന്നു.

ഏതൊരു നാട്ടിൽ ചെന്നാലും സുജിത് ആദ്യം അന്വേഷിക്കുക ഇന്റർനെറ്റും കെ എഫ് സിയുമാണ്.യാത്ര വ്ലോഗ്ഗിങ്ങിൽ തനിക്കു പ്രചോദനം നൽകിയത് സന്തോഷ് ജോർജ് കുളങ്ങരയാണെന്നു സുജിത് പറയുന്നു.

ഇപ്പോൾ ഇന്ത്യയിലുടനീളം ഡിജിറ്റൽ മാർക്കറ്റിങ്ങിനെകുറിച്ചും വ്ലോഗ്ഗിങ്ങിനെ കുറിച്ചും ശിൽപശാലകൾ നടത്താറുള്ള സുജിത്തിനു ഫ്രഞ്ച് പ്രെസിഡെന്റ് കഴിഞ്ഞ ആഴ്ച  ഇന്ത്യ സന്ദർശിച്ചപ്പോൾ യുവസംരംഭകരുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.

ഇനിയും ഒരുപാട് യാത്രകൾക്ക് തയ്യാറെടുക്കുന്ന അദ്ദേഹം ഇനിയും കൂടുതൽ ആളുകൾ  മലയാളം വ്ലോഗ്ഗിങ്ങിങ്ങിലേക്കു തിരിയുമെന്നു പ്രതീക്ഷിക്കുന്നു.

Connect with Sujith Bhakthan on Facebook and Instagram now!

Web Hosting

LEAVE A REPLY

Please enter your comment!
Please enter your name here